ജയസൂര്യ നായകനായെത്തുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘സഖിയേ’ എന്ന ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികളൊരുക്കിയിരിക്കുന്നത്. രതീഷ് വേഗ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. ഗാനം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
രാജേഷ് മോഹനന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന് അഗര്‍ബത്തീസിനു ശേഷം തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ഡിസംബര്‍ 20ന് ‘തൃശൂര്‍ പൂരം’ തിയേറ്ററുകളിലെത്തും.