ബോളിവുഡില്‍ ചുവടുവെക്കൊനൊരുങ്ങി സൂപ്പര്‍താരം വിജയ് സേതുപതി. ആമിര്‍ ഖാന്‍ നായകനാകുന്ന ‘ലാല്‍ സിംഗ് ചദ്ദ’യില്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.
അദ്വൈദ് ചന്ദ്രന്‍ ഒരുക്കുന്ന ലാല്‍ സിംഗ് ചദ്ദയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തെത്തിയത്. ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം18 മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആമിര്‍ ഖാനും, കിരണ്‍ റാവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 25നാണ് ചിത്രം റിലീസിനെത്തുന്നത്.
പാര്‍വതി, ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിംഗ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട എന്നീ താരങ്ങളും പങ്കെടുത്ത സംവാദത്തിനിടെയാണ് ഹിന്ദിയില്‍ സംസാരിക്കാന്‍ പാടുപെടുകയാണെന്ന് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ഇതോടെ ‘അദ്ദേഹം തീര്‍ച്ചയായും ലാല്‍ സിംഗ് ചദ്ദയില്‍ അഭിനയിക്കുന്നുണ്ട്’ എന്ന് നടന്‍ മനോജ് വാജ്‌പേയ് വ്യക്തമാക്കുകയായിരുന്നു.