ഇടം എന്ന ചിത്രത്തിന് ഐഎഫ്.ഫെ്.കെയില്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടന് ഹരീഷ് പേരടി. നല്ല സിനിമ, നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടി… എന്നിട്ടും നമ്മുടെ ചലച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ല… ഇതുപോലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ല. വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെ എന്ന് സംവിധായകന് ആഷിക് അബുവിനോടും ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇടം എന്ന ഈ സിനിമ ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു…നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടി…എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ… ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ..UAPA കേസില്‍ പോലീസിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന് പറയാന്‍ എന്താണ് മുട്ടടിക്കുന്നത്?…. വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെയെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.