മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്

','

' ); } ?>

മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘മാക്ട’ നല്‍കുന്ന പ്രഥമ സദാനന്ദ പുരസ്‌കാരം സംവിധായകന്‍ സക്കരിയക്ക്. ‘മാക്ട’ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുരസ്‌കാരം ഒരുക്കിയത്. 10,001 രൂപയും മൊമന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം. ഏറ്റവും മികച്ച നവാഗത സംവിധായകനാണ് പുരസ്‌കാരം നല്‍കുന്നത്. നവംബര്‍ മൂന്നിന് വൈകീട്ട് നടക്കുന്ന മാക്ടയുടെ വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ.ആര്‍. സദാനന്ദ പ്രഭുവിന്റെ ഓര്‍മയ്ക്കായി മകന്‍ എ.എസ് ദിനേശാണ് പുരസ്‌കാരം നല്‍കുന്നത്.