![](https://i0.wp.com/celluloidonline.com/wp-content/uploads/2019/10/udham-singh.jpg?resize=410%2C433&ssl=1)
‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിക്കി കൗശല്‍ എന്ന യുവതാരത്തിന്റെ ആരാധകരായി മിക്ക സിനിമാപ്രേമികളും മാറിയത്. ഇപ്പോള്‍ താരം തന്റെ പുതിയ ചിത്രമായ സര്‍ദ്ദാര്‍ ഉദ്ധം സിംഗിന് തയ്യാറെടുക്കുമ്പോള്‍ വന്‍ താരങ്ങളാണ് വിക്കിക്കൊപ്പം അണിനിരക്കുന്നത്. മറ്റാരുമല്ല തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി തന്നെയാണ് വിക്കിയോടൊപ്പം പുതിയ ചിത്രത്തില്‍ വെള്ളിത്തിര പങ്കിടുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ധം സിംഗായിട്ടാണ് വിക്കി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉദ്ധം സിംഗിന്റെ രൂപത്തിലേക്ക് എത്താന്‍ 13 കിലോഗ്രാമാണ് വിക്കി കൗശല്‍ കുറച്ചത്. എന്നാല്‍ ചിരഞ്ജീവിയുടെ കഥാപാത്രം എന്തായിരിക്കും എന്ന കാര്യം വ്യക്തമായിട്ടില്ല.
ഉദ്ധം സിംഗിന്റെ യുവാവായുള്ള രൂപത്തില്‍ എത്താനാണ് വിക്കി കൗശല്‍ തടി കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൗശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കിയുടെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1919ലെ ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.