നടന് ജയസൂര്യയുടെ മകന് അദ്വൈത് ഒരുക്കുന്ന വെബ് സീരീസില്‍ ദുല്‍ഖര്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഒരു സര്‍ബത്ത് കഥ’ എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ദുല്‍ഖര്‍ പാടിയ ഈ ആന്തം സോംഗാണ്. ദുല്‍ഖര്‍ സല്മാന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പങ്കുവെച്ചത്. ലയ കൃഷ്ണരാജ് വരികള്‍ എഴുതിയ ‘കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പാട്ടിന് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ജയസൂര്യയും സരിത ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെബ് സീരീസിന്റെ കഥയും സംവിധാനവും എഡിറ്റിങ്ങും അദ്വൈത് തന്നെയാണ്. അജയ് ഫ്രാന്‍സിസ് ജോര്‍ജാണ് ഛായാഗ്രഹണം. ഒമര്‍ അലി കോയ, കിരണ്‍ നായര്‍, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫര്‍, ചന്ദന്‍ കുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍.