ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.മോഹന്‍ലാല്‍,മഞ്ജു വാര്യര്‍,പ്രകാശ് രാജ് തുടങ്ങിയവരാണ് പോസ്റ്ററിലുള്ളത്. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് , നന്ദു, സിദ്ദിഖ് ,നരെയ്ന്‍, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. പ്രഭ എന്ന കഥാപാത്രത്തെയാണ് ഒടിയനില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു.ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
','' );
}
?>