ഇന്ത്യന്‍ ടീമിന്റെ ഐശ്വര്യമായി സോനം, കരുത്തായി ദുല്‍ഖര്‍… സോയ ഫാക്ടറിലെ ആദ്യ ഗാനം കാണാം.

','

' ); } ?>

ദുല്‍ഖറിന്റെയും സോനം കപൂറിന്റെയും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. സോനം അവതരിപ്പിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമായ സോയയെ പരിചയപ്പെടുത്തുന്ന ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനോട് ഏറെ സാമ്യം തോന്നിക്കുന്ന ഒരു ഗാനമാണ് ലക്കി ചാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി അഭിനയിക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രത്തെയും ഗാനം പരിചയപ്പെടുത്തുന്നു. ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റര്‍’. സെപ്റ്റംബര്‍ 20 ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കിയത്.