സൈക്ലിങ്ങ് താരമായി രജിഷയെത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജൂണിന് ശേഷം രജിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഫൈനല്‍സ്. ചിത്രം ഓണത്തിന് തിയ്യേറ്ററുകളിലേക്ക് എത്തും. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പിആര്‍ അരുണാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ധ്രുവന്, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. മണിയന് പിളള രാജുവും പ്രജീവ് സത്യവര്ദ്ധനും ചേര്‍ന്നാണ് ഫൈനല്‍സ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ഫൈനല്‍സിന് വേണ്ടി സംഗീതമൊരുക്കിയത്.