വ്യത്യസ്ഥമായ താരനിരയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം പൊറിഞ്ചു മറിയം ജോസ് ഒടുവില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.
ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരുടെ കിടിലന്‍ മെയ്ക്കോവറുകളുമായി എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഗാനങ്ങളുമെല്ലാം ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഓരോ പുതിയ വാര്‍ത്തകള്‍ക്കും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പിന് വിരാമമായി ചിത്രം ഈ വര്‍ഷം സ്വാതന്ത്ര ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്. മൂവരും വളരെ വ്യത്യസ്ഥമായ വേഷത്തില്‍ വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിക്കുന്നത് തന്നെയാണ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയെടുക്കാന്‍ കാരണം. മോഹന്‍ ലാല്‍ നായകവേഷത്തിലെത്തിയ ലൈല ഓ ലൈല എന്ന ചിത്രമാണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ശ്യാം ശശിധരന് എന്നിവരും നിര്‍വഹിക്കുന്നു.