ലോകത്ത് ഏറ്റവും വരുമാനമുള്ള സെലിബ്രിറ്റികള്‍ക്കൊപ്പം അക്ഷയ് കുമാറും..!

','

' ); } ?>

ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ നടന്‍ അക്ഷയ് കുമാറും. ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 33ാം സ്ഥാനത്താണ് അക്ഷയ് കുമാറുള്ളത്. 65 മില്ല്യണ്‍ ഡോളറാണ് അക്ഷയ് ഒരു വര്‍ഷം കൊണ്ട് നേടിയ വരുമാനം. ഓരോ ചിത്രങ്ങള്‍ക്കും 5 മുതല്‍ 10 മില്ല്യണ്‍ ഡോളറാണ് അക്ഷയ്ക്ക് ലഭിക്കുന്ന തുക. തന്റെ പുതിയ ചിത്രമായ സൂര്യവംശിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് താരമിപ്പോള്‍.

ഗായികയായ ടെയ്‌ലര്‍ സ്വിഫ്റ്റാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 2018 ജൂണ്‍ ഒന്നുമുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തില്‍, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്.

സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷന്‍ താരവുമായ കെയ്‌ലി ജെന്നറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. നികുതി കിഴിക്കാതെ 17 കോടി ഡോളറാണ് താരത്തിന്റെ ആകെ സമ്പാദ്യം. സ്വന്തമായി ഏറ്റവുമധികം വരുമാനംനേടിയ സ്ത്രീകളുടെ ഫോബ്സ് പട്ടികയില്‍ ഈ വര്‍ഷമാദ്യം ഈ 22-കാരി ഒന്നാംസ്ഥാനത്തെത്തിയിരുന്നു.

റാപ്പര്‍ കെന്യെ വെസ്റ്റാണ് മൂന്നാംസ്ഥാനത്ത്. 12 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഫുട്ബോള്‍ താരമായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്.