മീ ടൂവിന് പിന്തുണ നല്‍കി എ.ആര്‍ റഹ്മാന്‍

','

' ); } ?>

മീ ടൂ കാംപെയ്‌നിനെ പിന്തുണച്ച് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍. കാംപെയ്‌നില്‍ ഉയര്‍ന്നു വന്നവരുടെ പേരുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് റഹ്മാന്‍ പറയുന്നു. സിനിമാ വ്യവസായം കൂടുതല്‍ ശുദ്ധവും സ്ത്രീകളോട് അന്തസുള്ള സമീപനമുള്ളതുമാകണം. തന്റെ സംഘത്തിലും പ്രവര്‍ത്തനങ്ങളിലും എല്ലാവര്‍ക്കും സുരക്ഷിതമായ ക്രിയേറ്റിവ് സ്‌പേസ് ഒരുക്കുന്നതിനും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും റഹ്മാന്‍ പറയുന്നു.

സോഷ്യല്‍ മീഡിയ തുറന്നുപറച്ചിലിനുള്ള വിശാലമായ വേദി അതിജീവിച്ചവര്‍ക്ക് നല്‍കുന്നുണ്ട്. പക്ഷേ ഇന്റര്‍നെറ്റില്‍ പുതിയ നീതിന്യായ സംവിധാനം നമ്മള്‍ രൂപപ്പെടുത്തുന്നത് ജാഗ്രതയോടെ വേണമെന്നും അത് ചില ദുരുപയോഗങ്ങള്‍ക്കും ഇടയാക്കുമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

റഹ്മാനൊപ്പം ഒട്ടേറേ ഗാനങ്ങളില്‍ പ്രവര്‍ത്തിച്ച ഗാന രചയിതാവ് വൈരമുത്തുവിനെതിരേയും ഗായിക ചിന്‍മയി ഉള്‍പ്പടെയുള്ളവര്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ വൈരമുത്തുവിനെ കുറിച്ച് ചിന്‍മയി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്ന് റഹ്മാന്റെ സഹോദരിയും നേരത്തേ വ്യക്തമാക്കിയിരുന്നു.