നിര്‍മ്മാതാവും നടനുമായ സണ്ണി വെയ്ന്‍ തന്റെ രണ്ടാം സംവിധാന സംരംഭത്തിന് ഒരുങ്ങുകയാണ്. തന്റെ നിര്‍മ്മാണക്കമ്പനിയായ സണ്ണിവെയ്ന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
‘പടവെട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായെത്തുന്നത്. ഇമ എന്ന ഹൃസ്വ ചിത്രത്തിലൂടെ പ്രശസ്തനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു സണ്ണി വെയ്ന്‍ പ്രഖ്യാപനം നടത്തിയത്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംവിധാന സംരംഭം ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകമായിരുന്നു. ആ നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണയായിരുന്നു. ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ‘പടവെട്ട്’ എന്നാണ് സൂചനകള്‍.