സിദ്ദിഖിനെതിരെ ലൈഗീംകാരോപണവുമായി നടി രേവതി സമ്പത്ത്.. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി ആരാധകര്‍..

','

' ); } ?>

നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയതിന് കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സിദ്ദിഖും കെ പി എ സി ലളിതയും പങ്കെടുത്ത ഒരു പഴയ ചര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് നടി തന്റെ ആരോപണം ഉന്നയിച്ചത്. അമ്മ സംഘടനയുടെ ഒരു മാധ്യമ വീഡിയോ പങ്കുവെച്ചുകൊണ്ട് രേവതി 2016ല്‍ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. 2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപം നടത്തിയെന്നും അത് മാനസികമായി തന്നെ വളരെ തളര്‍ത്തിയതായും നടി പറഞ്ഞു. സിദ്ദിഖിനെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുകയെന്നും ആ മുഖംമുടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി സമ്പത്ത് കുറിച്ചിരുന്നു.

എന്നാല്‍ പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ നടിക്കെതിരേ ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്മസാവാന്‍ വേണ്ടിയാണ് ഈ അറ്റ പ്രയോഗിച്ചതെന്നും പ്രതികരിക്കാന്‍ വളരെ വൈകിപ്പോയിക്കാണും എന്നൊക്കെയാണ് പ്രതികരണങ്ങള്‍. ” ഇത്രനാളും പറയാതിരുന്നത് എന്താണെന്ന് ചോദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതില്‍ നിന്നും പുറത്തുകടക്കാന്‍ എടുക്കുന്ന സമയം വലുതാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ വെറുതെ വന്ന് ചീത്തവിളിക്കുകയാണ്. ഒരു സ്ത്രീ അഭിപ്രായം പറയുന്നവളാണെന്ന് അറിഞ്ഞാല്‍ അവള്‍ അഹങ്കാരികളാണെന്ന് ചിലര്‍ മുദ്ര കുത്തും” എന്നായിരുന്നു രേവതി ഈ ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി. നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.