തന്റെ വാക്കുകള്‍ വളച്ചൊടിച്ചു, പ്രമുഖ ചാനലിനെതിരെ പൊട്ടിത്തെറിച്ച് തപ്‌സി പന്നു

','

' ); } ?>

താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കളേഴ്‌സ് ചാനലിനെതിരെ ബോളിവുഡ് താരം തപ്‌സി പന്നു രംഗത്ത്. കളേഴ്‌സിലെ ഹിറ്റ് ഷോയായ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ താപ്‌സി പന്നു പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും തപ്‌സി പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത എത്തിയത്. ആണുങ്ങളെ മോശമായി ആക്ഷേപിച്ചുവെന്ന് ആരോപിച്ച് തപ്‌സി പന്നുവിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കളേഴ്‌സ് ചാനല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് താരം ചാനലിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

‘കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിംഗ് ലഭിക്കാനും തന്റെ വാക്കുകള്‍ വളച്ചൊടിച്ച ചാനലിന്റെ ദയനീയാവസ്ഥ തന്നെ അതിശയിപ്പിക്കുന്നു. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ശരിക്കും എന്താണ് പറഞ്ഞതെന്ന് നിങ്ങളുടെ ഷോയില്‍ കാണിക്കുമെങ്കില്‍ അത് കുറച്ച് കൂടി തമാശയാകുമായിരുന്നു’, താപ്‌സി ട്വിറ്ററില്‍ കുറിച്ചു. കളേഴ്‌സ് ഇന്‍ഫിനിറ്റി, കളേഴ്‌സ് എന്നീ ചാനലുകളുടെ പേര് പരാമര്‍ശിച്ചാണ് താരത്തിന്റെ ട്വീറ്റ്. നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്തിയാണ് താരം ട്വീറ്റ് ചെയ്തത്.