‘ഇല്ലാ കഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്’; ഗോസിപ്പുകള്‍ക്കെതിരെ അരുണ്‍ ഗോപി

','

' ); } ?>

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ അരുണ്‍ ഗോപി നടി മീര ജാസ്മിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ വിവാഹ മോചിതയായ മീര ജാസ്മിന്‍ ഇനി അരുണ്‍ഗോപിയ്ക്ക് സ്വന്തം എന്ന തരത്തിലുള്ള തലക്കെട്ടുകളോടെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം ഗോസിപ്പുകള്‍ക്കെതിരെ അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുകയാണ്. ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ സാധിക്കാത്ത തരത്തിലായോ ലോകം എന്ന് അരുണ്‍ ഗോപി ചോദിക്കുന്നു.

നമസ്‌കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാവര്‍ക്കും ജീവിക്കണം ഇല്ലാ കഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്. ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും. കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ‘ഉയരെ’ അങ്ങനെ ഉയരട്ടെ !!

ദുബായില്‍വെച്ച് മീര ജാസ്മിനെ കണ്ടപ്പോഴുള്ള ചിത്രമാണ് അരുണ്‍ ഗോപി പങ്കുവച്ചത്. ആത്മാര്‍ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്നാണ് അരുണ്‍ ഗോപി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.