ദി ഗോഡ്ഫാദര്, ദി കോണ്‍വര്‍സേഷന്‍, ദി റെയിന്മേക്കര് തുടങ്ങിയ പ്രശ്ത സിനിമകളുടെ സംവിധായകനാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള എന്ന പ്രശസ്ത സംവിധായകന് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മെഗാലോപോളിസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
”ഈ വര്‍ഷം തന്നെ ചിത്രം തുടങ്ങാനാണ് പദ്ധതി. പതിനാറാം വയസില്‍ നാടക ജീവിതം ആരംഭിച്ചതു മുതല്‍ എന്റെ ഇത്രയും കാലത്തെ കരിയറില്‍ ഞാന്‍ പഠിച്ചതെല്ലാം ഈ ചിത്രത്തിനായി വിനിയോഗിക്കും. വലിയൊരു പ്രൊജക്ടാണ് മനസില്‍. മെഗാലോപൊളിസ് എന്നാണ് ചിത്രത്തിന്റെ പേര്,” ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള പറഞ്ഞതായി ഡെഡ്ലൈന് റിപ്പോര്‍ട്ട് ചെയ്യുന്നു.
”സാധാരണയില്‍ നിന്നും വിപരീതമായി വലിയ സ്കേലില്‍ വമ്പന്‍ താരനിരയുള്ള ചിത്രമാണിത്. വ്യത്യസ്ത ശൈലികള്‍ ഇതിനായി ഉപയോഗപ്പെടുത്തും. നിലവിലെ മുഖ്യധാര ചിത്രങ്ങള്‍ പോലെ ആയിരിക്കില്ല. ഈ വര്‍ഷം തന്നെ ആരംഭിക്കണം എന്നാണ് ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ജൂഡ് ലോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 9/11ന് മുമ്പുള്ള ന്യൂയോര്‍ക്ക് സിറ്റിയാണ് ചിത്രത്തിന്റെ സെറ്റ്. അവിടെ ഒരു ആര്‍ക്കിടെക്ട് ഒരു ഉത്തോപ്യ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതാണ് കഥ.
‘ദി ഗോഡ്ഫാദര്’, ‘ദി കോണ്‍വര്‍സേഷന്‍’, ‘ദി റെയിന്‍ മേക്കര്‍’ തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള. ‘ദി ഗോഡ്ഫാദര്’ അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, ഒരു ഗ്രാമ്മി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയുണ്ടായി.