പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി അതിരന്റെ ടൈറ്റില്‍ സോങ്ങ് പുറത്ത്…!!

','

' ); } ?>

ആദ്യ ടീസറിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയ അതേ ആകാംക്ഷ നിലനിര്‍ത്തി തുടര്‍ന്ന് പോവുകയാണ് അതിരന്‍ എന്ന ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങ് കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ലിറിക്കല്‍ വീഡിയോ രൂപത്തില്‍ പുറത്തിറങ്ങിയ ഈ താഴ്‌വര എന്ന വീഡിയോ ഗാനം ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചിരിക്കുന്ന ഒരു ക്ലാസ് ചിത്രത്തിന്റെ പ്രതീതിയാണ് അതിരനില്‍ ഉണ്ടാക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു വേഷവുമായ നടന്‍ ഫഹദും ടൈറ്റില്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ ഉയരുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും ലിറിക്കല്‍ ഗാനത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭീതിയുണര്‍ത്തുന്ന ഒരു വ്യത്യസ്ത ഗാനമായാണ് ടൈറ്റില്‍ ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് പി എസ് ജയ്ഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. അമൃത ജയകുമാര്‍ ഫെജോ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ 12ന് ചിത്രം തീയതി തിയേറ്ററുകളില്‍ എത്തും.

ലിറിക്കല്‍ വീഡിയോ കാണാം..