
2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്സ്. ഹണി റോസ്, ബാലു വര്‍ഗീസ്, ഗണപതി, ധര്മ്മജന്, സിദ്ധിഖ്, ലാല്‍ എന്നിവരെല്ലാമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമര്‍ ലുലു . മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണമെന്ന് ഒമര്‍ കുറിച്ചു. ഒപ്പം ട്രോളന്മാരോട് പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതിയെന്നും കരിങ്കോഴി കുഞ്ഞുങ്ങളുടെയും ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ടെന്നും ഒമര്‍ ലുലു പറയുന്നു.
ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ചങ്ക്സ് ടീം നിങ്ങള്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് ആരംഭിക്കുന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണം.
NB: പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതി. കരിങ്കോഴി കുഞ്ഞുങ്ങളുടെയും, ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ട സത്യായിട്ടും വേണ്ടാത്തോണ്ടാ.