ജോസഫിന്റെ വിജയത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ തിരക്കുമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. എന്നാല്‍ ജോജു വളരെ വലിയ ഒരു ചിത്രത്തിന് കൂടി ഒരുങ്ങുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ, വിനായകന്‍ എന്നിവര്‍ക്കൊപ്പമാണ് താരം പുതിയ ചിത്രത്തിനായി ഒരുങ്ങുന്നത്.
2012ല്‍ പുറത്തിറങ്ങിയ ഐഡി എന്ന ചിത്രത്തിന്റെ സംവിധായകനായ കെ. എം കമല്‍. ഒരുക്കുന്ന ചിത്രത്തിലാണ് മൂന്ന് പേരും ഒന്നിക്കുന്നത്. ഇ 4 എന്റര്‍റ്റെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മറ്റു കാസ്റ്റ്, ചിത്രീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
രാജീവ് രവിയുടെ കളക്ടീവ് ഫെയ്‌സ് വണ്‍ എന്ന നിര്‍മ്മാണക്കമ്പനിക്കൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച ‘ഐ ഡി’ എന്ന ചിത്രം കമലിന് ഏറെ നിരുപക പ്രശംസ നല്‍കിയിരുന്നു.