മഗധീര, രംഗസ്ഥലം എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ സ്റ്റാർ പദവി നേടിയെടുത്ത നടനായ രാം ചരണ് ഇന്ന് 34ാം ജന്മ ദിനം. താരത്തിന് ആശംസകളുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലെത്തിയത്. തെന്നിന്ത്യൻ നടനായ മോഹൻ ലാൽ തൊട്ട് ബോളിവുഡ് താരമായ വിവേക് ഒബറോയ് വരെ അദ്ദേഹത്തിന് ട്വിറ്ററലുടെ ആശംസകൾ നേർന്നു. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബച്ചന്റെ ആശംസ തന്നെയാണെന്ന് പറഞ്ഞുകൊണ്ട് താരം അമിതാബ് ബച്ചൻ രാമിന് അയച്ച ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ബാഹുബലി സംവിധായകനായ രാജമൗലി ഒരുക്കുന്ന ആർ ആർ ആർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് രാം ഇപ്പോൾ..
Happy Birthday my brother! God bless you with loads of success and fame! May you walk in the footsteps of your legendary father! Lots of love to you #HBDRamCharanpic.twitter.com/TjHFXiCuCd