തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ തിരക്കഥയില്‍ ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കഥ പറയുന്ന ഹ്രസ്വചിത്രം കേരള പൊലീസാണ് ഒരുക്കുന്നത്. ‘നല്ലമ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സാന്റോ തട്ടിലാണ്.
നടിയും ഡബ്ബിംഗ് കലാകാരിയുമായ എം തങ്കമണിയാണ് മുഖ്യവേഷം അവതരിപ്പിക്കുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തില്‍ മകനായി വേഷമിടുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്, ജയന്, ബോസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സുരേഷ്ബാബുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിത്ത് അന്തിക്കാടാണ് കലാസംവിധാനം.