പൈലറ്റായി പാര്‍വതി.. ഒപ്പം ടൊവീനോയും ആസിഫും.. ഉയരെയുടെ പോസ്റ്റര്‍ പുറത്ത്..

','

' ); } ?>

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി പാര്‍വതി, ആസിഫ് അലി, ടൊവീനോ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഉയരെയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പോസ്റ്ററില്‍ ഒരു പൈലറ്റിന്റെ വേഷത്തിലാണ് പാര്‍വ്വതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ ബോബി സഞ്ചയ്‌യുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളായെത്തുന്നുണ്ട്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, ഗാനരചന റഫീഖ് അഹമ്മദ്, ഷോബി എന്നവരും നിര്‍വഹിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.