മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നീ രണ്ട് പ്രത്യേകതകളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്.
റിലീസ് അടുത്തതോടെ സിനിമയുടെ പുറത്തു വരുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും സ്വീകാര്യതയേറുകയാണ്. ചിത്രത്തിനായി ഇപ്പോള്‍ കാത്തിരിക്കുന്നവരുടെ പട്ടികയില്‍ നടന് പ്രിഥ്വിയുടെ വേണ്ടപ്പെട്ട രണ്ട് പേരുകള്‍കൂടി ചേരുന്നുണ്ട്. അത് മറ്റാരുമല്ല. പ്രിഥ്വിയുടെ ഭാര്യ സുപ്രിയയും മകളും തന്നെയാണ്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഷെയര്‍ ചെയ്ത ഒരു ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ഭാര്യ സുപ്രിയയും കമന്റുമായി എത്തി. ‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്നായിരുന്നു ഈ ചിത്രത്തിനു സുപ്രിയ നല്കിയ കമന്റ്. ഉടന്‍ തന്നെ എത്തി പൃഥ്വിയുടെ മറുപടിയും എത്തി, ‘ഞാനും വെയിറ്റിംഗ് ആണു ചേച്ചീ’. നിരവധി പേരാണ് ഇരുവരുടെയും കമന്റിന് ലൈക്കുമായി എത്തിയത്. ഇതിനു മുമ്പും താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലെ രസകരമായ കമന്റിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
മോഹന്‍ ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വേഷത്തിലെത്തുന്ന ചിത്രം ഈ മാസം മാര്‍ച്ച 28നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്.
പ്രിഥ്വിയുടെ ചിത്രത്തിനായി കാത്തിരിക്കുന്നത് ഭാര്യ സുപ്രിയയും..