വന്‍ താരനിരയെ അണിനിരത്തി ബോളിവുഡില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘കലങ്ക്’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ആലിയ ഭട്ടും മാധുരി ദീക്ഷിതുമാണ് വീഡിയോയിലുളളത്. ആലിയയുടെ ക്ലാസിക്കല്‍ ഡാന്‍സാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ശ്രേയ ഘോഷാലും വൈശാലി മഹദയും ചേര്‍ന്ന് പാടിയ ‘ഘര്‍ മോര്‍ പര്‍ദേസിയ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. പ്രിതം സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയുടേതാണ്.
അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യാ വിഭജന കാലത്തെ ഒരു പ്രണയ കഥയാണ് കലങ്ക്. മാധുരി ദീക്ഷിത്തും സഞ്ജയ് ദത്തും ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കലങ്കിനുണ്ട്. വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബീഗം ബഹാര്‍ എന്ന കഥാപാത്രത്തെയാണ് മാധുരി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയെ ആയിരുന്നു ബീഗം ബഹാര്‍ എന്ന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. നടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ആ വേഷം മാധുരിയില്‍ എത്തിച്ചേര്‍ന്നത്.