ഫഹദിനോടൊപ്പം പുതിയ ചിത്രത്തിലെത്തുന്നത് പ്രേക്ഷകരുടെ സ്വന്തം മലര്‍… അതിരന്റെ ആദ്യ പോസ്റ്റര്‍ കാണാം.. …

','

' ); } ?>

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം നടന്‍ ഫഹദ് ഫാസില്‍ ഒരു വ്യത്യസ്ഥ വേഷവുമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വീണ്ടുമെത്തുന്നു. ഇത്തവണ ഫഹദിനൊപ്പം നായികയായി വേദി പങ്കിടുന്നത് മലര്‍ എന്ന പ്രേമത്തിലെ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സാക്ഷാല്‍ സായ് പല്ലവി തന്നെയാണ്. ഫഹദിനൊപ്പം സായ് പല്ലവി ആദ്യമായെത്തുമ്പോള്‍ ഏറെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഫഹദ് തന്റെ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രം വിവേക് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. അനു മൂത്തേടത്ത് ഛായാഗ്രഹണം, സംഗീതം ജയ്ഹരി, എഡിറ്റിങ്ങ് അയൂബ് ഖാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ഏപ്രില്‍ റിലീസായാണ് ചിത്രമെത്തുന്നത്.

ഫഹദ് തന്റെ പേജിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍..