96ന്റെ കന്നഡ റീമേക്ക് 99ലെ ആദ്യ ഗാനം ഏറ്റെടുത്തിരിക്കുകയാണ് കന്നട പ്രേക്ഷകര്‍. റാമും ജാനുവും കന്നഡയിലെത്തുമ്പോള്‍ എങ്ങനെയിരിക്കുമെന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ആദ്യ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് സേതുപതിയും തൃഷയും തമിഴിലെത്തിയപ്പോള്‍ കന്നഡയില്‍ കേന്ദ്ര കഥാപാത്രങ്ങളായി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും ഭാവനയുമാണ് എത്തുന്നത്.
പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രതിലെ ഹീഗേ ദൂരെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശോകഗാനമായ ഹീഗേ ദൂരെയ്ക്ക് വന്‍ വരവേല്‍പ്പാണ് പുറത്തിറങ്ങി ഒരു ദിവസത്തിനുളളില്‍ ലഭിക്കുന്നത്. ഏകദേശം 5 ലക്ഷത്തോളം പേര്‍ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ കണ്ട് കഴിഞ്ഞു. ഗാനരചയിതാവ് കവിരാജ് ആണ് വരികളെഴുതിയിരിക്കുന്നത്. സംഗീതം അര്‍ജുന്‍ ജന്യ. സ്വരവിജയി വിജയ് പ്രകാശ് ആണ് ആലപിച്ചിരിക്കുന്നത്.