96 ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നത് അനീതി : തൃഷ

','

' ); } ?>

ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സണ്‍ ടിവി 96 പ്രദര്‍ശിപ്പിക്കുന്നതിനെതിരേ തൃഷ.  ഇത് ശരിയല്ലെന്ന്ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ്തൃഷയുടെ പ്രതികരണം.

‘ ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാമത്തെ ആഴ്ചയാണ്. ഒടു ടീം എന്ന നിലയില്‍ ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു ‘.

തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രം തമിഴ്‌നാടിന് പുറമെ കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും തരംഗം തീര്‍ത്തിരുന്നു. സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീയൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയ് സേതുപതി റാം എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ ജാനകിയാണ് തൃഷ. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. എന്‍ ഷണ്‍മുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.