രണ്ടര വർഷത്തിനിടെ 60 റീറിലീസ് ; ഏറ്റവും കൂടുതൽ കളക്ഷൻ ബോളിവുഡിൽ നിന്ന്

','

' ); } ?>

രണ്ടര വർഷത്തിനിടയിൽ റീറിലീസ് ചെയ്ത സിനിമകളുടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു. 300 കോടി രൂപയാണ് റീ റിലീസിൽ നിന്നുമാത്രം ഇന്ത്യ നേടിയത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അറുപത് ചിത്രങ്ങൾ രണ്ടരവർഷത്തിനിടെ റീറിലീസ് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് ഹിന്ദി ചിത്രമായ ‘സനം തേരി കസമാണ്’. 41 കോടി രൂപയായിരുന്നു ചിത്രത്തിന്റെ റീ റിലീസ് കളക്ഷൻ.

റീറിലീസ് ചെയ്തതിൽ 37 ചിത്രങ്ങൾ ഒരുകോടിയിലേറെ നേടി. ഹിന്ദിയിലും തമിഴിലുമാണ് കൂടുതൽ റീറിലീസുകൾ. ഹിന്ദി ചിത്രങ്ങളായ തുമ്പാട് (31 കോടി), യെ ജവാനി ഹെയ് ദിവാനി (25), തമിഴിലെ ഗില്ലി (24 കോടി) എന്നിങ്ങനെ റീറിലീസിൽ മികച്ച വിജയം നേടി. പഴയ ഫിലിമിലുള്ള ചിത്രങ്ങൾ മിക്കതും റീമാസ്റ്റർചെയ്തായിരുന്നു റീറിലീസ്. അതിന് ശരാശരി ഒരുകോടി രൂപ ചെലവുവരും.

മലയാളത്തിൽ എട്ട് ചിത്രങ്ങളാണ് റീറിലീസ് ചെയ്തത്. സിനിമകൾ 17 കോടിയിലേറെ നേടിയെന്നാണ് വിവരം. ദേവദൂതൻ (5.20 കോടി), മണിച്ചിത്രത്താഴ് (4.40), ഛാേട്ടാ മുംബൈ (3.40), സ്ഫടികം (3.10), ഒരു വടക്കൻ വീരഗാഥ (1.50) എന്നീ ചിത്രങ്ങളും നേട്ടമുണ്ടാക്കി. തേന്മാവിൻകൊമ്പത്ത്, രാവണപ്രഭു, ട്വന്റി 20, ഉദയനാണ് താരം തുടങ്ങിയ സിനിമകൾ ഈവർഷംതന്നെ റീറിലീസിന് തയ്യാറാകുന്നുണ്ട്. ബിഗ് ബജറ്റിൽ വരുന്ന പല പുത്തൻ ചിത്രങ്ങളും പരാജയപ്പെടുമ്പോഴാണ് റീറിലീസുകൾ വിജയമാകുന്നത് എന്നതും ശ്രദ്ധേയമാണ്.