ഇന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം

','

' ); } ?>

7 ദിവസം നീണ്ടു നിന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി വൈകുന്നേരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യും. മത്സര വിഭാഗത്തില്‍ പ്രേക്ഷകരുടെ ഇഷ്ട ചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.

52 ചിത്രങ്ങളാണ് ഇന്നലെ പ്രേക്ഷകരിലേക്കെത്തിയത്. ഇതില്‍ മത്സര വിഭാഗത്തിലെ ഏഴ് ചിത്രങ്ങളും ഉള്‍പ്പെടുന്നു. 27 സിനിമകളുടെ പ്രദര്‍ശനം ഇന്ന് നടക്കും. തുടര്‍ന്ന് ചലച്ചിത്ര മേളയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്ര താരം റീമാ കല്ലിങ്കലിന്റെ നൃത്തവും അരങ്ങേറും.

പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ഇന്ന് 5.45 വരെയുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. മലയാളത്തില്‍ നിന്ന് ജെല്ലിക്കെട്ടും, വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സര വിഭാഗത്തിലുള്ളത്.