മോഹന്‍ ലാലിന്റെ പരമ്പരക്ക് തുടര്‍ച്ചയായിക്കൊണ്ട് പ്രണവ് മോഹന്‍ ലാല്‍ നായകനായെത്തുന്ന ചിത്രം 21ാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. അരുണ്‍ ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും അരുണ്‍ തന്റെ പേജിലൂടെയെത്തി നന്ദി പറഞ്ഞു.
ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്റ്റണ്ടിങ്ങ് ദൃശ്യങ്ങളെല്ലാം സംവിധാനം ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ഇനി ബാക്കിയുള്ളത് ചിത്രത്തിന്റെ എഡിറ്റിങ്ങ്, സൗണ്ട് മിക്‌സിങ്ങ് എന്നീ ഘട്ടങ്ങളാണ്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഗോപി സുന്ദറും. രംഗനാഥ് രവിയാണ് സൗണ്ട് മിക്‌സിങ്ങ്. മുന്‍പത്തെ അധോലോക
കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് 21ാം നൂറ്റാണ്ടെത്തുന്നത്.
ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രം തിയ്യേറ്ററുകളിലെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
21ാം നൂറ്റാണ്ടിന്റെ ചില ഷൂട്ടിങ്ങ് ദൃശ്യങ്ങള്‍ താഴെ…