രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ട്രെയ്‌ലറിന് സമൂഹമാധ്യമങ്ങളിലൊന്നാകെ ‘140 മില്ല്യണ്‍’ കാഴ്ച്ചക്കാര്‍…യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലാണ് ട്രെയ്‌ലറുകള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഈ വിവരം പങ്കുവെച്ചത്. ചിത്രത്തിലെ നടിയായ ഏമി ജാക്‌സണ്‍ന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29ന് ആണ് തീയറ്ററുകളില്‍ എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും കരണ്‍ ജോഹാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. 550 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാര്‍ക്, അയണ്‍മാന്‍, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ്ഫോര്‍മേഴ്സ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ ഡയറ്കടര്‍ കെന്നീ ബേറ്റ്സ് ആണ് യന്തിരന്‍ 2വിന്റെ ആക്ഷന്‍. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോണ്‍ ഹഗ്സ്, വാള്‍ട്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും.
വാര്‍ത്തയുടെ പൂര്‍ണ രൂപം താഴെ….
It’s LIT 🔥#2point0@karanjohar @apoorvamehta18 @rajinikanth @akshaykumar @shankarshanmugh @arrahman @LycaProductions @divomovies pic.twitter.com/2B38T31Bug
— Dharma Productions (@DharmaMovies) November 12, 2018