‘ഹിറ്റ് 3’ യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. സാക്നിൽക്കാണ് റിപ്പോർട് പുറത്തു വിട്ടിരിക്കുന്നത്. റിപോർട്ട് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് 18 കോടിയാണ് നേടിയിരിക്കുന്നത്. ഇതിൽ 17 .25 ലക്ഷം രൂപയും തെലുങ്കിൽ നിന്നാണ്. തമിഴ് 35 ലക്ഷം രൂപയും കന്നഡ 5 ലക്ഷം രൂപയും ഹിന്ദി 25 ലക്ഷം രൂപയും മലയാളം 10 ലക്ഷം രൂപയും കളക്ഷൻ നേടി.
നാനിയുടെ 32 മത് ചിത്രം കൂടിയാണിത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ ഏറ്റെടുക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. ശ്രീനിധിശേറ്റിയാണ് ചിത്രത്തിലെ നായിക.
നാനിയുടെ ആക്ഷൻ രംഗങ്ങൾ ഒരേ സമയം സ്റ്റൈലിഷും വയലൻസ് നിറഞ്ഞതും ബ്രൂട്ടലുമാണ്. എന്നാൽ അത് പ്രേക്ഷകനെ കൊണ്ട് കണ്ണ് പൊത്തിക്കാതെ, പ്രേക്ഷകർക്ക് ആവേശം പകരുന്ന രീതിയിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. വയലൻസ് ചിത്രങ്ങൾക്ക് ഒരു പുതിയ ബെഞ്ച്മാർക്ക് തന്നെ ഇതിലൂടെ സൃഷ്ടിക്കാൻ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മാസ് ചിത്രങ്ങളുടെ ആരാധകരെയും ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമായാണ് ഹിറ്റ് 3 എത്തിയത്.
നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രം നടത്തുന്ന ഒരു കേസ് അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയിൽ പല സ്ഥലത്തായി നടക്കുന്ന വളരെ ക്രൂരമായ രീതിയിലുള്ള ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് അർജുൻ സർക്കാർ. സ്വഭാവം കൊണ്ട് ചൂടനായ ഈ കഥാപാത്രം കേസ് അന്വേഷിക്കുന്ന രീതിയും അതിൻ്റെ വഴികളിൽ സംഭവിക്കുന്ന ഉദ്വേഗവും ആകാംഷയും നിറഞ്ഞ ആവേശമാണ് ചിത്രം പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത്.
ചിത്രത്തിൽ വയലൻസിന് വലിയ പ്രാധാന്യം ഉണ്ട്. ചിത്രത്തിൽ കാണിക്കുന്ന ക്രൈം, ആക്ഷൻ രംഗങ്ങളുടെ അവതരണം എന്നിവയിൽ വലിയ രീതിയിലുള്ള വയലൻസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നാനിയുടെ ആക്ഷൻ രംഗങ്ങൾ ഒരേ സമയം സ്റ്റൈലിഷും വയലൻസ് നിറഞ്ഞതും ബ്രൂട്ടലുമാണ്. എന്നാൽ അത് പ്രേക്ഷകനെ കൊണ്ട് കണ്ണ് പൊത്തിക്കാതെ, പ്രേക്ഷകർക്ക് ആവേശം പകരുന്ന രീതിയിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് സംവിധായകൻ്റെ മികവ്. വയലൻസ് ചിത്രങ്ങൾക്ക് ഒരു പുതിയ ബെഞ്ച്മാർക്ക് തന്നെ ഇതിലൂടെ സൃഷ്ടിക്കാൻ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. പ്രീ ക്ലൈമാക്സ് ഫൈറ്റ് സീനിൽ ഉൾപ്പെടെ വയലൻസിൻ്റെ സ്റ്റൈലിഷ് ആയ അവതരണമാണ് കാണാൻ സാധിക്കുന്നത്.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.