
ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈര്‍ഘ്യം കുറച്ച പുതിയ പതിപ്പ് ഇന്നുമുതൽ പ്രദര്‍ശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങള്‍ മാനിച്ച് . 12 മിനിറ്റോളമാണ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് കട്ട് വന്നിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ‘കാന്ത’ നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെര്‍ ഫിലിംസാണ്. ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയാണ് പ്രദർശനം തുടരുന്നത്. ദൈർഘ്യം കുറച്ചതോടെ, ചിത്രം കൂടുതൽ ഒഴുക്കിലും വേഗതയിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റുകളിലും സ്ഥിരതയാർന്ന ബോക്സോഫീസ് പ്രകടനമാണ് ചിത്രം കാഴ്‌ച വെക്കുന്നത്.
ദുൽഖർ സൽമാൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ചിത്രം, 1950-കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന പീരീഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യപകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിലാണ് മുന്നോട്ട് നീങ്ങുന്നത്.
ദുൽഖറിനെ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോർസെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങൾ. വേഫേറർ ഫിലിംസ് നിർമിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്‌തിട്ടുണ്ട്.
ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആൻ്റണി ഗോൺസാൽവേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സായ് കൃഷ്‌ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ: ശ്രാവൺ പലപർത്തി, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ: ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ: തമിഴ് പ്രഭ, വിഎഫ്എക്സ‌്: ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ്: ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ: എയ്സ്മെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്.