പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് താരം ചിയാന്‍ വിക്രം മാസ്സ് ആക്ഷനുമായി എത്തുന്ന കദരം കൊണ്ടേന്‍ എന്ന ചിത്രം. ചിത്രത്തിലെ ആദ്യ ഗാനം റിലീസായതോടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഗാനത്തിലെ വിക്രത്തിന്റെ അഡാര്‍ ലുക്ക് തന്നെയാണ് ഏറെ ചര്‍ച്ചയാവുന്നത്. ശ്രുതി ഹാസനും ഷബീറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡോയോയാണ് യൂട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രിയനും ഷബീറും ചേര്‍ന്ന് ഗാന രചനയും ഗിബ്രാന്‍ സംഗീതവും നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ മേയ്ക്കിങ്ങ് രംഗങ്ങളും ഗാനത്തിന്റെ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ ഇന്റര്‍നാഷണല്‍ ബാനറില്‍ കമല്‍ ഹാസനും ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് സെല്‍വ കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷര ഹസനും അബി ഹസ്സനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം മെയ് അവസാനത്തോടടുത്ത് തിയേറ്ററുകളിലെത്തും..