കോട്ടിഗൊബ്ബയില്‍ സ്റ്റൈലിഷ് ലുക്കില്‍ സുധീപ്… ചിത്രങ്ങള്‍ കാണാം…

തെന്നിന്ത്യന്‍ നടന്‍ സുധീപ് നായകവേഷത്തിലെത്തുന്ന കോട്ടിഗൊബ്ബയുടെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു അധോലോക നായകന്റെ വേഷത്തിലെത്തുന്ന സുധീപിന്റെ ചിത്രത്തിലെ ഗെറ്റപ്പ് തന്നെയാണ് ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്ന മലയാളി താരം മഡോണ സെബാസ്റ്റ്യനെയും ചില ഫോട്ടോസില്‍ സുധീഷിനൊപ്പം കാണാം.

രാംബാബു ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവകാര്‍ത്തിക് ആണ്. എ.എന്‍.എല്‍ അരസുവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് സംവിധാനം നല്‍കിയിരിക്കുന്നത്. നേരത്തെ തിയ്യേറ്ററുകളില്‍ വന്‍ വിജയം നേടിയ കോട്ടിഗൊബ്ബയുടെ മൂന്നാം ഭാഗമാണിത്.

ചിത്രങ്ങള്‍ കാണാം…

error: Content is protected !!