ഇതാണ് ഹീറോയിസം.. ഒളിംപിക്സ് സ്വപ്നം കാണുന്ന യുവതിക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്..

പ്രതിസന്ധികളില്‍പ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സഹായവുമായെത്തുന്നതാണ് (അദ്ദേഹത്തിന്റെ സിനിമകളും ) സന്തോഷ് പണ്ഡിറ്റ് എന്ന നടനെ മറ്റുള്ളവരില്‍ നിന്നും വ്യസ്തനാക്കുന്നത്. ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പ്രതിസന്ധികള്‍ നേരിടുന്ന യുവതിക്ക് സഹായവുമായെത്തിയാണ് സന്തോഷ് പണ്ഡിറ്റ് വാര്‍ത്തകളിലും പ്രേക്ഷക ഹൃദയങ്ങളിലും ഇടം നേടുന്നത്. തിരുവനന്തപുരം പോത്തന്‍കോട്ടെക്കാരിയായ ദ്യുതിയെന്ന പെണ്‍ കുട്ടി കായിക മത്സരങ്ങളില്‍ പങ്കെടുക്കാനായി സഹായങ്ങള്‍ തേടി സന്തോഷിനെ സമീപിച്ചു. സൈക്ലിങ്, സ്വിമ്മിങ്, റണ്ണിങ് അടക്കം വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച ദ്യുതി ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള കഴിവുണ്ടായിട്ടും അതിനുള്ള സൈകര്യങ്ങളില്ലാതെ ഉഴലുകയായിരുന്നു. ദ്യുതിക്ക് നല്ലൊരു പരിശീലകനും വേണ്ട സഹായങ്ങളും ആവശ്യമാണെന്നും തന്നാലാവുന്ന ചെറിയ സഹായങ്ങള്‍ താന്‍ യുവതിക്ക് നല്‍കിയെന്നും തിരുവനന്തപുരത്ത് യുവതിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ച സന്തോഷ് പറഞ്ഞു. സന്തോഷ് തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റിലൂടെയാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്…
പോസ്റ്റിന്റെ പൂര്‍ണ രൂപം..

”Dear facebook family,
ഇന്നലെ എന്‌ടെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു…
കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്‌കാരങ്ങള് നേടിയിട്ടുണ്ട്… ഇപ്പോള് Olympics പന്‌കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക9, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ9 ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു…
ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ9 ശ്രമിക്കും…

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)”