പേട്ടയിലെ മരണമാസ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം പേട്ടയിലെ മാസ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സണ്‍പിക്‌ചേര്‍സ് നിര്‍മ്മിച്ച ചിത്രം 200 കോടി രൂപയിലധികം ആഗോള കളക്ഷന്‍ നേടിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ത്രിഷയാണ് മറ്റൊരു നായിക. അനിരുദ്ധിന്റേതാണ് സംഗീതം.

ശശികുമാര്‍, വിജയ് സേതുപതി, മേഘ ആകാശ്, ബോബി സിംഹ, നവാസുദീന്‍ സിദ്ധിഖി, സന്നത് റെഡ്ഡി, മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

വീഡിയോ കാണാം..

error: Content is protected !!