അഡാറ് ലൗവിനെതിരെ ഡീഗ്രേഡിംഗ്, പിറകില്‍ നിന്ന് കുത്തരുതെന്ന അപേക്ഷയുമായി ഒമര്‍ ലുലു

ഒരു ഗാനരംഗം കൊണ്ട് ലോകശ്രദ്ധ നേടിയ സിനിമയാണ് ഒരു അഡാറ് ലൗ. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററില്‍ എത്തുകയാണ്. അതിനിടയില്‍ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് ക്യാംപെയിന്‍ ശക്തമാകുന്നുവെന്ന് കാട്ടി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ പ്രിയ വാര്യര്‍ക്കെതിരെ ഡിസ് ലൈക്ക് ക്യാംപെയിന്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അഡാറ് ലൗവിനെതിരെ ഡീഗ്രേഡ് ആരംഭിച്ചത്. പടം ഇറങ്ങുന്നതിന് മുന്നേ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദുഖകരമാണെന്നും പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണെന്നാണ് തന്റഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞത്. കൂടെ നിന്നില്ലെങ്കിലും കുത്തിവീഴ്ത്താന്‍ ശ്രമിക്കരുതെന്നും ഒമര്‍ ലുലു വ്യക്തമാക്കി. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഒമര്‍ പോസ്റ്റ് പിന്‍വലിച്ചു. ആദ്യം ചിത്രത്തിലെ നടി പ്രിയ വാര്യര്‍ക്ക് നേരെയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ അക്രമമുണ്ടായത്. വലിയ രീതിയില്‍ ഡിസ് ലൈക്ക് ക്യാംപെയ്ന്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിനെതിരേയും ഡീഗ്രേഡിങ് ആരംഭിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകര്‍ക്കാന്‍ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ് ,അതിനിടയില്‍ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്. ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല ..കൂടെ നിന്നില്ലെങ്കിലും പിറകില്‍ നിന്ന് കുത്തിവീഴ്ത്താന്‍ ശ്രമിക്കരുത് അപേക്ഷയാണ്.

error: Content is protected !!