തേങ്കുറിശ്ശിയുടെ പശ്ചാത്തലത്തില്‍ മറ്റൊരു ഒടിയന്‍ വീണ്ടും..

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. അതേസമയം ഒടിയന്‍ പ്രമേയമായി ഒരു ഷോര്‍ട്ട് ഫിലിമും ഒരുങ്ങുകയാണ്. രക്കന്‍മായ എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം ഒരുക്കുന്നത്. ചിത്രം പുതുവല്‍സരത്തിന് മുന്നോടിയായി യൂട്യൂബില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്
അണിയറപ്രവര്‍ത്തകര്‍.

സുരേഷ് മാങ്കുറിശ്ശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് കൃഷ്ണ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാജിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തേങ്കുറിശ്ശിയെന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

error: Content is protected !!