റെക്കോഡുകള്‍ ഇരുട്ടിലാഴ്ത്താന്‍ ഒടിയനെത്തും. സംവിധായകന്‍ ശ്രീകുമാര്‍ സംസാരിക്കുന്നു…

ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനായി അക്ഷമരായ് കാത്തിരിക്കുകയാണ് ആരാധകര്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഇങ്ങനെയാണ് ഒടിയനാകാന്‍ വേണ്ടി സംവിധായകന്‍ മോഹന്‍ലാലിനെ കണ്ട കഥ…

ശ്രീകുമാര്‍ മേനോനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേര്‍ന്നാണ് കഥ പറയാന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്. കഥ കേട്ട് കൊണ്ടിരിക്കമ്പോള്‍ തന്നെ കാലുകളിലെയും കൈകളിലെയും ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്റെ ചെറിയ അനക്കങ്ങളില്‍ നിന്നും അദ്ദേഹം അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യനിലേക്ക് മാറി. ചിത്രത്തിലെ ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കി. മോഹന്‍ലാലിനെ അല്ല, ഒടിയന്‍ മാണിക്യനെയാണ് ഞാന്‍ കണ്ടത്. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് തൊഴുതുവെന്ന് ശ്രീകുമാര്‍ പറയുന്നു. ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു.

ചിത്രം ഇറങ്ങാന്‍ ഒരു മാസം കൂടി ശേഷിക്കെ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോസ് എന്ന റെക്കോഡ് കൂടിയാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരിലുണ്ടാവുക. ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്. റിലീസ് ചെയ്യാന്‍ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയന്‍ ഫാന്‍സ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തിലൊഴികെ പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ഒടിയന്‍ ഫാന്‍ ഷോസ് ഉണ്ടാകും. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഒടിയന്‍ ഫാന്‍ ഷോകള്‍ക്കു വേണ്ടി നടക്കുന്നത്.

error: Content is protected !!