ഒടിയനിലെ ഗാനങ്ങളുടെ ജൂക്ക് ബോക്‌സ് പുറത്തിറങ്ങി.

ഒടിയനിലെ എല്ലാ ഗാനങ്ങളുമുള്ള ജൂക്ക് ബോക്‌സ് മോഹന്‍ ലാല്‍ തന്റെ പേജിലൂടെ പങ്കുവെച്ചു. ചിത്രം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തിയ്യേറ്ററുകളിലെത്താനിരിക്കെയാണ് ജൂക്ക് ബോക്‌സ് പുറത്തിറങ്ങിയിരിക്കുന്നത്. കൊണ്ടോരാം, മാനം തുടുക്കണ്, ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്, നെഞ്ചില് കാളക്കൊളമ്പ്, മുത്തപ്പന്റെയുണ്ണീ., എന്നീ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ജൂക്ക് ബോക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ ഏനൊരുവന്‍ ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ ലാല്‍ തന്നെയാണ്.

റഫീഖ് അഹമ്മെദ്, ലക്ഷ്മി ശ്രീകുമാര്‍, പ്രഭാ വര്‍മ്മ എന്നിവര്‍ വരികള്‍ നല്‍കിയ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനും, സാം സിഎസ്സുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, എം ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, സുധീപ് കുമാര്‍ തുടങ്ങിയ പ്രഗല്‍ഭരായ സംഗീതജ്ഞരാണ് ഗാനങ്ങള്‍ക്ക് പിറകില്‍. സത്യം ജൂക്‌ബോക്‌സിന്റെ ബാനറിലാണ് ഗാനങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഗാനങ്ങള്‍ കേള്‍ക്കാനായി കൊടുത്തിരിക്കുന്ന വീഡിയോയില്‍ ക്ലിക്ക് ചെയ്യുക..

error: Content is protected !!