‘സഖാവാ’യി മോഹന്‍ലാല്‍ ?..പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും പോസ്റ്റിനുമെതിരെ സംവിധായകന്‍ രംഗത്ത്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയില്‍ ‘ദ കോമ്രേഡ്’ എന്ന പേരില്‍ ഒരു പോസ്റ്ററും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന പേരില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്‌റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രോജക്ടുകളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. കോമ്രേഡ് എന്ന ഈ പ്രൊജക്ട് വളരെ മുന്‍പ് ആലോചിച്ചതാണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്റ്റ് സ്‌കെച്ചുകള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ത്ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും എത്തിക്‌സിന് നിരക്കാത്ത പ്രവര്‍ത്തിയായി പോയി’ എന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

error: Content is protected !!