‘മിഖായേല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിന്‍ പോളി ചിത്രം ‘മിഖായേലി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ ഈ മാസം 18നാണ് തീയേറ്ററുകളിലെത്തുക.

ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ ഈ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ‘മിഖായേലി’ന് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഹരിനാരായണന്റേതാണ് വരികള്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ആന്‍ മെഗാ മീഡിയയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.