9 വര്‍ഷത്തിനുശേഷം മലര്‍വാടിക്കൂട്ടം ഒത്ത് ചേരുമ്പോള്‍…

തങ്ങളുടെ സൗഹൃദത്തിന്റെ കഥയുമായി പ്രേക്ഷകരെ കയ്യിലെടുത്ത മലയാളത്തിലെ ഏറ്റവും ശൃദ്ധേയമായ ചിത്രങ്ങളിലൊന്നാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലും തിരക്കഥയിലും ഒരുങ്ങിയ ചിത്രം ഇന്ന് 9 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിലെ ചങ്ങാതിക്കൂട്ടം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണ താരങ്ങള്‍ ഒന്നിച്ചിരിക്കുന്നത് വിനീതിന്റെ അനിയന്റെ ചിത്രത്തിലേക്കാണ്. ധ്യാന്‍ ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഒത്തുകൂടല്‍. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത് ബന്ധത്തിന്റെ ഈ നിമിഷം പങ്കുവെച്ചുകൊണ്ട് എല്ലാവരും ഒരുമിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ അജു വര്‍ഗീസ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ചിത്രത്തില്‍ തങ്ങളോടൊപ്പം നടന്‍ ശ്രാവണുമെത്തുന്നുണ്ടെന്നും അജു അറിയിച്ചു.

2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഞ്ച് പുതുമുഖങ്ങളേയും ഒരു സംവിധായകനേയുമാണ് മലയാള സിനിമക്ക് ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ തന്നെ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലൂടെ നിവിന്‍ പോളി, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗ്ഗീസ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരും കൂടി മലയാളസിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു. നിവിന്‍ പോളിയും നയന്‍താരയുമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളിയായെത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അജു പങ്കുവെച്ച ചിത്രം..

error: Content is protected !!