കാത്തിരിപ്പിനൊടുവില്‍ പോക്കിരികളുടെ രാജാവെത്തി… മധുരരാജയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്..

മമ്മൂട്ടി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന മധുര രാജയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്പ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ആരാധകര്‍ക്കായി ഒരു ഒന്നാന്തരം മാസ്സ് ആക്ഷന്‍ ട്രെയ്‌ലര്‍ തന്നെയാണ് വൈശാക് ഒരുക്കിയിട്ടുള്ളതെന്ന് ട്രെയ്‌ലര്‍ പറയുന്നു. വില്ലന്മാരെ ഇടിച്ചുതുരത്തിയും ആഘോഷമായ വരവറിയിച്ചും രാജ തന്നെയാണ് ടീസറില്‍ സ്‌ക്രീനിലൊന്നാകെ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളാരെയും തന്നെ ട്രെയ്‌ലറില്‍ കാണിച്ചിട്ടില്ല. പൂര്‍ണമായും രാജയുടെ തിരിച്ചുവരവെന്നോണമാണ് ട്രെയ്‌ലര്‍ തയ്യാറാക്കിയിരിക്കുന്നത്.

‘പുലിമുരുകന്‍’ എന്ന മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രത്തിന് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തിരക്കഥ ഉദയ്കൃഷ്ണ, ഛായാഗ്രഹണം ഷാജി കുമാര്‍, സംഗീതം ഗോപി സുന്ദര്‍, കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും..

മധുരരാജയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ കാണാം…

error: Content is protected !!