ലൂസിഫറിലെ എല്ലാ താരങ്ങളെയും ഈ വീഡിയോയില്‍ കാണാം…!

പൃഥ്വിരാജ് സംവിധനാത്തില്‍ മോഹന്‍ ലാല്‍ നായകനായെത്തുന്ന ലൂസിഫര്‍ മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ ഇന്ന് രാത്രി ഒമ്പത് മണിയോടെ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്പ്രവര്‍ത്തകരും പൃഥ്വിയും.

താര സമ്പന്നതയാണ് ലൂസിഫറിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ബോളിവുഡ് നടന്‍ വിവേക് ഒബറോയ്, സംവിധായകന്‍ ഫാസില്‍, നൈല ഉഷ, സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ടൊവീനോ, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങി ഒരു നീണ്ട നിരയോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ വേഷമണിയുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിച്ച ദിവസങ്ങള്‍ തൊട്ട് 26 ദിനങ്ങളിലായി എല്ലാവരുടെയും കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതിലെ ഒടുവിലത്തെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത് കഥാനായകനായ ‘സ്റ്റീഫന്‍ നെടുമ്പള്ളി’യായെത്തുന്ന മോഹന്‍ ലാല്‍ തന്നെയാണ്.

ഇന്ന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങാനിരിക്കെ ചിത്രത്തിലെ എല്ലാ താരങ്ങളുടെയും പോസ്റ്ററുകള്‍ കൂട്ടിയിണക്കി അണിയറപ്പ്രവര്‍ത്തകര്‍ ഒരു രസകരമായ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.
വീഡിയോ കാണാം…

error: Content is protected !!