ഹരീഷ് പേരടി മുഖ്യമന്ത്രിയാകുന്ന ജനാധിപന്റെ ടീസര്‍ കാണാം..

നവാഗതനായ തന്‍സീര്‍ തിരക്കഥ രചിച്ച്, സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജനാധിപന്റെ ടീസര്‍ പുറത്തിറങ്ങി.  കണ്ണൂരില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റായ ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില ആകാംക്ഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. കേന്ദ്ര കഥാപാത്രമായ കണ്ണൂര്‍ വിശ്വനെ ഹരീഷ് പേരടി അവതരിപ്പിക്കുന്നു. വിനുമോഹന്‍, സുനില്‍ സുഗധ, തനൂജ കാര്‍ത്തിക്, അനില്‍ നെടുമങ്ങാട്, ഹരി പ്രശാന്ത് തുടങ്ങിയവരും ‘ജനാധിപനി’ല്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദേവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷാണ് നിര്‍മ്മാണം. ചിത്രം 2019 ജനുവരി 10ന് റിലീസ് ചെയ്യും.