തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കോടി രാമകൃഷ്ണ(69) നിര്യാതനായി. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അമ്മോരു, അരുന്ധതി, ഗുണ്ടാചാരി നമ്പര്‍ വണ്‍, മുഡ്ഡുല കൃഷണയ്യ, പെല്ലി പെല്ലി പണ്ടിരി, റിക്ഷാവോടു തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഭാനുചന്ദര്‍, സുമന്‍, പൂര്‍ണിമ എന്നിവര്‍ അഭിനയിച്ച തരംഗിണി(1982) ആണ് ആദ്യ ചിത്രം. ഇത് പുറത്തിറങ്ങിയില്ല. ഭക്തിചിത്രമായ അവതാര(2014)മാണ് തെലുങ്കിലെ അവസാന ചിത്രം. 2016ല്‍ കന്നടയിലിറങ്ങിയ ‘നാഗരാഹാവ്’ എന്ന ചിത്രമാണ് അവസാനത്തേത്. തെലുങ്കു സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്ക് കോടി രാമകൃഷ്ണ സംസ്ഥാന രഘുപതി വെങ്കയ്യ അവാര്‍ഡ് നേടിയിട്ടുണ്ട്.