വെട്രിമാരാന്‍-ധനുഷ് കൂട്ടുകെട്ടില്‍ അസുരനെത്തുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ധനുഷ്

തെന്നിന്ത്യന്‍ സിനിമക്ക് നല്ല കുറേ ചിത്രങ്ങള്‍ സമ്മാനിച്ച തമിഴ് സംവിധായകന്‍ വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അസുരന്റെ’ പോസ്റ്റര്‍ പുറത്ത് വിട്ടു. ധനുഷ് നായകവേഷത്തിലെത്തിയ പുതിയ ചിത്രം ‘മാരി 2’ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം ആരംഭിച്ച വേളയിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് താരം അനൗണ്‍സ് ചെയ്തത്.

തന്റെ ഫെയ്‌സ്ബുക്കിലൂടെ ഈ വാര്‍ത്ത അറിയിച്ച താരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. പുകയിലയുടെ കറ പറ്റിയ പല്ലുകളും ഭസ്മക്കുറിയും ചെറിയ മുടിയുമായി  ചിരിച്ച് കൊണ്ട് എന്തിനെയോ ആകാംക്ഷയോടെ നോക്കുന്ന ധനുഷിന്റെ മുഖമാണ് പോസ്റ്ററില്‍.
സംവിധാനം ചെയ്യുന്നത്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധനുഷ് പങ്കുവെച്ച ചിത്രം കാണാം….

error: Content is protected !!